ഇന്ത്യാ ഈസ് മൈ ‘കോണ്ട്രി’: കുട്ടികളെ അക്ഷരം തെറ്റിച്ച് പഠിപ്പിച്ച് ബിജെപി നേതാവ് ജയപ്രദ; വൈറലായി വീഡിയോ

ഇപ്പോഴിതാ കണ്ട്രിയുടെ സ്‌പെല്ലിങ് തെറ്റിച്ച് കുട്ടികള്‍ക്കു പഠിപ്പിച്ചു കൊടുക്കുന്ന ജയപ്രദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Last Modified തിങ്കള്‍, 8 ജൂലൈ 2019 (08:35 IST)
സിനിമയില്‍ നിന്നും രാഷ്ടീയത്തിലേക്കെത്തിയ ബിജെപി നേതാവ് എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ കണ്ട്രിയുടെ സ്‌പെല്ലിങ് തെറ്റിച്ച് കുട്ടികള്‍ക്കു പഠിപ്പിച്ചു കൊടുക്കുന്ന ജയപ്രദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ജയപ്രദ പഠിപ്പിക്കുന്നത്. ഇന്ത്യ ഈസ് മൈ കണ്ട്രി എന്നെഴുതുമ്പോള്‍ കണ്ട്രിയുടെ സ്‌പെല്ലിങ് എന്നതിനു പകരം contry എന്നാണ് ജയപ്രദ എഴുതുന്നത്.

സ്‌കൂളില്‍ ചേരാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന പ്രചരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജയപ്രദ എത്തിയത്. ജൂലൈ ഒന്നിനായിരുന്നു സംഭവം.ഹിന്ദി ടെലിവിഷന്‍ ചാനലായ എബിപി ന്യൂസാണ് വീഡിയേ പുറത്തു വിട്ടത്. 2019 ഇലക്ഷനില്‍ റാംപൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും സമാജ് വാദി പാര്‍ട്ടിയുടെ അസംഖാൻ ജയപ്രദയെ പരാജയപ്പെടുത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :