ഗായികയും നർത്തകിയുമായ സ്വപ്ന ചൌധരി ബിജെപിയിൽ ചേർന്നു

Last Modified ഞായര്‍, 7 ജൂലൈ 2019 (18:20 IST)
അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ന്യൂ ഡൽഹി യൂണിറ്റ് പ്രസിഡന്‍റ് മനോജ് തിവാരിയുടെ സാന്നിധ്യത്തില്‍ ഇന്നാണ് സപ്ന ബിജെപിയില്‍ ചേര്‍ന്നത്.

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി റാംലാല്‍ എന്നിവരും സപ്നയുടെ ബിജെപി പ്രവേശനത്തിന് സാക്ഷികളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സപ്നയുടെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനിടെ പ്രിയങ്ക ഗാന്ധിയോടൊപ്പമുള്ള സപ്ന ചൗധരിയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സപ്ന കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്.

എന്നാല്‍ ഇതിന് പിന്നാലെ അവര്‍ ബിജെപി നേതാവ് മനോജ് തിവാരിക്കൊപ്പം റോഡ് ഷോയിലും പങ്കെടുത്തിരുന്നു. സപ്നയ്ക്ക് ഉത്തരേന്ത്യയിലെ ഗ്രാമീണ ജനതയ്ക്കിടയിലുള്ള സ്വീകാര്യത തങ്ങള്‍ക്കനുകൂലമായ വോട്ടാക്കി മാറ്റാമെന്ന് കോണ്‍ഗ്രസും ബിജെപിയും കണക്കുകൂട്ടിയെങ്കിലും പ്രചാരണ സമയത്ത് അവര്‍ ആര്‍ക്കാണ് പിന്തുണയെന്ന് പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :