നിർമ്മലാ സീതാരാമന്റെ ആരാധികയാണ് ഞാൻ, പക്ഷേ നമുക്ക് ആവശ്യമായ തൊഴിലുകൾ എവിടെ? - നടി രഞ്ജിനിയുടെ കുറിപ്പ്

Last Modified ശനി, 6 ജൂലൈ 2019 (15:24 IST)
കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് നടി രഞ്ജിനി. ഞാന്‍ ആദ്യം നിങ്ങളുടെ ആരാധികയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നിരാശ തോന്നുവെന്നും പറഞ്ഞുകൊണ്ടാണ് താരം ധനമന്ത്രിയെ വിമർശിച്ചിരിക്കുന്നത്.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്‍കുന്നതില്‍ ഈ ബജറ്റ് പരാജയപ്പെട്ടുവെന്ന് രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ സംബന്ധിച്ച് ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ എന്നെ ആകുലപ്പെടുത്തുന്നുവെന്ന് കുറിപ്പിൽ പറയുന്നു.

വ്യവസായ വൈദഗ്ദ്ധ്യ പരിശീലനം നേടിയ ഒരു കോടി യുവാക്കളെ തൊഴില്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി അധ്വാനശേഷിയുടെ വലിയൊരു നിധി സര്‍ക്കാര്‍ ഉണ്ടാക്കും. വിദേശത്ത് തൊഴില്‍ നേടുന്നതിനായി ഭാഷാ പരിശീലനം, ഇന്റര്‍നെറ്റ് നിപുണത, റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.- രഞ്ജിനി കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :