അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ജൂണ്‍ 2022 (12:26 IST)
പാർട്ടിയെ പ്രതിനിധീകരിച്ച് മാധ്യമങ്ങളിൽ സംസാരിക്കുന്ന ദേശീയ - സംസ്ഥാന വക്താക്കൾക്ക് മാർഗരേഖയുമായി ബിജെപി. ബിജെപി വക്താക്കളായ നൂപുർ ശർമയും നവീൻ കുമാർ ജിൻഡാലും പ്രവാചകനെ നടത്തിയ പരാമർശങ്ങൾ രാജ്യാന്തര തലത്തിൽ ചർച്ചയായതോടെയാണ് തീരുമാനം.
ഔദ്യോഗിക വക്താക്കളും പാനൽ അംഗങ്ങളും മാത്രമേ പാർട്ടിയെ പ്രതിനിധീകരിക്കാൻ പാടുള്ളുവെന്ന് പാർട്ടി വ്യക്തമാക്കി. ഓരോ ചർച്ചയിലും ഏത് വക്താവാണ് പങ്കെടുക്കേണ്ടതെന്ന് പാർട്ടിയുടെ മാധ്യമവിഭാഗം തീരുമാനിക്കും. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങളെ പറ്റി ചർച്ചയിൽ സംസാരിക്കരുത്.
അവതാരകരുടെയും ചർച്ചയിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെയും പരാമർശങ്ങളിൽ പ്രകോപിതരാകരുത്.ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോകുന്നതിനുമുമ്പ് വിഷയം ആഴത്തില്‍ പഠിക്കണം. പാര്‍ട്ടിലൈന്‍ കണ്ടെത്തി സംസാരിക്കണം. പാർട്ടി അജണ്ടയിൽ നിന്ന്നും വ്യതിചലിക്കരുത്. തുടങ്ങിയവയാണ് മാർഗ്ഗരേഖയിൽ പറയുന്നത്.