Fact Check: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; സൗദി അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമുണ്ടോ?

രേണുക വേണു| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (14:34 IST)

ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയില്‍ അറബ് രാജ്യങ്ങളുടെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി അറേബ്യ അടക്കമുള്ള ചില അറബ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സൗദി നേരിട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണമല്ല. മറിച്ച് സൗദി, കുവൈറ്റ്, ബഹ്‌റിന്‍ എന്നീ അറബ് സംസ്ഥാനങ്ങളിലെ സൂപ്പര്‍ സ്റ്റോഴ്‌സുകളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉടമകള്‍ തന്നെ തീരുമാനിച്ചതാണ്. നിരവധി സൂപ്പര്‍ സ്റ്റോഴ്‌സുകളിലാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടെങ്കിലും അവ കച്ചവടം ചെയ്യുന്നില്ല. തങ്ങളുടെ പ്രതിഷേധ സൂചകമായാണ് ഇതെന്ന് കടയുടമകള്‍ പറഞ്ഞതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

' സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന്‍ എന്നിവടങ്ങളിലെ സൂപ്പര്‍ സ്റ്റോറുകളില്‍ നിന്ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി. പ്രവാചകന്‍ മുഹമ്മദ് നബിയ്‌ക്കെതിരെ ബിജെപി വക്താക്കാള്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഇത്' സൗത്ത് ഏഷ്യ ഇന്‍ഡെക്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :