മാധ്യമങ്ങളില്‍ മാത്രം ജീവിക്കുന്ന ഒരു ഗ്യാസ് ബലൂണ്‍ മാത്രമാണ് ബിജെപി: മമത ബാനര്‍ജി

ശ്രീനു എസ്| Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (09:29 IST)
മാധ്യമങ്ങളില്‍ മാത്രം ജീവിക്കുന്ന ഒരു ഗ്യാസ് ബലൂണ്‍ മാത്രമാണ് ബിജെപിയെന്ന് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി
മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്നും അവര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തവരാണ് ബിജെപിയില്‍ ചേര്‍ന്നത്. അവര്‍ അവരുടെ പണം സുരക്ഷിതമാക്കാനാണ് പോയത്. കള്ളപ്പണം വെളുപ്പിക്കുന്ന വാഷിങ് മെഷീനാണ് ബിജെപിയെന്നും മമത പറഞ്ഞു.

പേടിക്കാനൊന്നുമില്ല, നമ്മുടെ സര്‍ക്കാര്‍തന്നെ തിരിച്ചുവരും. ബിജെപി വെറും ഗ്യാസ് ബലൂണ്‍, പണമുള്ളതുകൊണ്ട് ഏജന്‍സികളെ വച്ചാണ് അവര്‍ തെരുവുകളില്‍ കൊടികള്‍ സ്ഥാപിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :