പഠിയ്ക്കാത്തതിന് എട്ടുവയസുകാരനെ ചട്ടുകംവച്ച് പൊള്ളിച്ചു: അടൂരിൽ അച്ഛൻ അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (08:56 IST)
പഠിയ്ക്കാൻ പറഞ്ഞിട്ട് അനുസാരിച്ചില്ല എന്ന കാരണത്തിന് എട്ടുവയസുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കേതിൽ ശ്രീകുമാറാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 30 നാണ് സംഭവം. മൂന്നാം ക്ലാസുകാരനായ മകനോട് പാഠഭാഗങ്ങൾ പഠിയ്ക്കാൻ നിർദേശം നൽകി ശ്രീകുമാർ പുറത്തുപോയിരുന്നു. തിരികെയെത്തി പഠിച്ചോ എന്ന് ചോദിച്ചപ്പോൾ പഠിച്ചില്ല എന്ന് കുട്ടി മറുപടി പറഞ്ഞതോടെ ശ്രീകുമാാർ ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ കാലിൽവച്ച് പൊള്ളിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മ പറഞ്ഞാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാർ അറിയിച്ചതൊടെ പഞ്ചായത്ത് അംഗം ചൈൽഡ് ലൈനിനെ വിവരമറിയിയ്ക്കുകയായിരുന്നു. മുൻപ് മൂന്ന് തവണ ഇയാൾ സമാനമായി കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :