പശു സംരക്ഷണത്തിന്‍റെ പേരില്‍ കര്‍ഷകനെ കൊന്നു: അക്രമണത്തില്‍ പ്രതിഷേധിച്ച് ആറു സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്

പശു സംരക്ഷണ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മറുപടി നല്‍കണം: സുപ്രീംകോടതി

ന്യൂഡൽഹി| ഐശ്വര്യ| Last Updated: വെള്ളി, 7 ഏപ്രില്‍ 2017 (12:51 IST)
പശു സംരക്ഷണത്തിന്‍റെ പേരിൽ നടത്തുന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് ആറു സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്. പശുക്കളെ സംരക്ഷിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ, ഝാർഖണ്ഡ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

പശുസംരക്ഷകരെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ്
കോടതി ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കിയത്. അതേസമയം പശുസംരക്ഷണ സംഘടന പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാജസ്ഥാനിൽ
മർദിച്ച് കൊലപ്പെടുത്തിയത് ക്ഷീര കർഷകനെയാണെന്ന് വ്യക്തമായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :