പിതാവിന് വാട്‌സ് ആപ്പില്‍ വീഡിയോ ആയി വന്നത് മകന്റെ മരണം

പിതാവിന് വാട്‌സ് ആപ്പ് വീഡിയോ അയച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

ന്യൂഡല്‍ഹി| Aiswarya| Last Modified വെള്ളി, 7 ഏപ്രില്‍ 2017 (11:43 IST)
പിതാവിന് വാട്‌സ് ആപ്പ് വീഡിയോ അയച്ച ശേഷം യുവാവ് ചെയ്തു. നിങ്ങള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടോയെന്നും സന്ദേശവും വീഡിയോയും തുറക്കാനാറിയുമോയെന്നും സന്ദേശം എപ്പോഴും പരിശോധിച്ച് കൊണ്ടിരിക്കക എന്ന് അച്ചനായ
മോഹര്‍ സിങിനോട് മകന്‍ സഞ്ജയ് വര്‍മ പറഞ്ഞു.

എന്നാല്‍ മകന്‍ ഇങ്ങനെ പറഞ്ഞതിന് പിന്നിലെ കാര്യമറിയാതെ സ്മാര്‍ട്ട് ഫോണില്‍ മകന്റെ സന്ദേശം എത്തുന്നത് കാത്ത് ഇയാള്‍ അരമണിക്കൂറോളം കാത്തിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മകന്‍ ഒരു വീഡിയോ അയച്ചു. താന്‍ മരിക്കാന്‍ പോകുകയാണെന്നും തന്റെ മരണത്തിന് ഉത്തരവാദി ചില കുടുംബാംഗങ്ങളാണെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരം കൈമാറിയ ശേഷം സഞ്ജയ് ഫാനില്‍ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തു.

എന്നാല്‍ വീഡിയോ കണ്ട് ചെറുമകനേയും കൂട്ടി മുകളിലെ റൂമിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും മനോഹര്‍ പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച് 50 ദിവസം പിന്നിട്ടിട്ടും പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മനോഹര്‍ പറഞ്ഞു.














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :