ബിജെപിക്ക് വീണ്ടും തിരിച്ചടി; ബീഫ് നിരോധിക്കാന്‍ പാടില്ലെന്ന് തുഷാർ - വിഷയത്തില്‍ അമിത് ഷാ ഇടപെടും

വെള്ളാപ്പള്ളിയെ തള്ളി തുഷാറിന്റെ തകര്‍പ്പന്‍ പ്രസ്‌താവന പുറത്ത്

 thushar vellappally , BDJS , BJP , Malappuram election , Beef , thushar , SNDP , ബിജെപി , ബീഫ് , ബിഡിജെഎസ് , എസ്എൻഡിപി , മലപ്പുറം ഉപതെരഞ്ഞെടുപ്പ് , തുഷാർ വെള്ളാപ്പള്ളി
മലപ്പുറം| jibin| Last Updated: ബുധന്‍, 5 ഏപ്രില്‍ 2017 (15:40 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. കേരളത്തില്‍ ബീഫ് നിരോധിക്കേണ്ട കാര്യമില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇവിടെ എല്ലാ സമുദായക്കാരും ബീഫ് കഴിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ബിജെപി ജയിക്കില്ലെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്‌താവന തെറ്റാണ്. ജയിക്കാനായിട്ടാണ് ബിജെപി മത്സരിക്കുന്നത്. അതിനാല്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയോടു യോജിക്കുന്നില്ലെന്നും തുഷാര്‍ വ്യക്തമാക്കി.

ബിഡിജെഎസിനെ ബിജെപി വേണ്ട വിധം പരിഗണിക്കുന്നില്ലെന്ന വെള്ളാപ്പള്ളിയുടെ പരാതി പരിഹരിക്കപ്പെടും. ഈ പ്രശ്‌നത്തെ അടവുനയമായി കണ്ടാല്‍ മതി. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :