ജയ്പുർ|
jibin|
Last Updated:
ബുധന്‍, 5 ഏപ്രില്‍ 2017 (15:44 IST)
പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷണ സംഘം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവമുണ്ടായത്. ഹരിയാന സ്വദേശി പെഹ്ലു ഖാനാണ് മരിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു.
പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഗോ സംരക്ഷണ സംഘം പെഹ്ലു ഖാനുള്‍പ്പെടുന്ന ഹരിയാനയിലെ നുഹ് ജില്ല സ്വദേശികളായ പതിനഞ്ചംഗ സംഘത്തെ രണ്ട് ദിവസം മുമ്പാണ് ആക്രമിച്ചത്. ഗുരുതരമായ പരുക്കേറ്റ പെഹ്ലു ഖാന് തിങ്കളാഴ്ച രാത്രി കൊല്ലപ്പെടുകയായിരുന്നു.
പൊലീസ് അന്വേഷണത്തിലാണ് പ്രതികളായ ആറ് പേര് അറസ്റ്റിലായത്. കൊലക്കുറ്റമാണ് പ്രതികളില്‍ ചുമത്തിയിരിക്കുന്നത്.