തന്റെ എല്ലാ സ്വത്തുക്കളും പ്രധാനമന്ത്രിക്ക് നല്‍കാനൊരുങ്ങി നൂറുവയസുകാരി

ശ്രീനു എസ്| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (10:12 IST)
തന്റെ എല്ലാ സ്വത്തുക്കളും പ്രധാനമന്ത്രിക്ക് നല്‍കാനൊരുങ്ങി നൂറുവയസുകാരി. ഉത്തര്‍പ്രദേശ് മെയിന്‍പരി സ്വദേശിനിയായ ബിത്താന്‍ ദേവിയാണ് ഇത്തരമൊരു കാര്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്. നൂറ് വയസുപിന്നിട്ട ബിത്താന്‍ ദേവിക്ക് മൂന്ന് ആണ്‍മക്കള്‍ ഉണ്ടെങ്കിലും അവര്‍ ഉപേക്ഷിച്ചു.

മോദി എനിക്ക് രണ്ടായിരം രൂപ പെന്‍ഷന്‍ തരുന്നു, അതിനാല്‍ എന്റെ 12 ബിഗ ഭൂമി അദ്ദേഹത്തിന് നല്‍കുന്നു- എന്നാണ് ബിത്താന്‍ ദേവി പറയുന്നത്. കോടതിയില്‍ എത്തി അഭിഭാഷകനെ കണ്ടാണ് തന്റെ ആവശ്യം ബിത്താന്‍ ദേവി അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :