ബീഹാറില്‍ മോഡിയുടെ റാലി നടന്ന ഭൂരിഭാഗം സ്ഥലത്തും ബിജെപി തോറ്റു തൊപ്പിയിട്ടു...!

പാറ്റ്‌ന| VISHNU N L| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (14:30 IST)
ബീഹാർ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്‍പ്രീതിക്ക് തന്നെയെന്ന് കണക്കുകള്‍. മോഡി തെരഞ്ഞെടുപ്പ് റാലി നടത്തിയ ഭൂരിഭാഗം സ്ഥലങ്ങളിലും ബിജെപി തോറ്റു തുന്നം പാടി. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ന്‍ ഗാന്ധിയും പ്രചാരനത്തിനെത്തിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ സ്റ്റാർ ക്യാംപെയ്‌നറായ മോഡി ബീഹാറിൽ 26 തെരഞ്ഞടുപ്പ് റാലികളിലാണ് പ്രസംഗിച്ചത്. ഒക്‌ടോബർ രണ്ടിന് ബാങ്കയിൽ നിന്ന് ആരംഭിച്ച മോഡിയുടെ റാലി നവംബർ രണ്ടിന് ദർഭംഗയിലാണ് അവസാനിച്ചത്. മോഡി നേരിട്ട് പ്രചരണം നടത്തിയ 26 മണ്ഡലങ്ങളിൽ പത്ത് സീറ്റുകളിൽ മാത്രമാണ് ബിജെപി ജയിച്ചത്. ബാക്കി പതിനാറ് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടു.

മോഡിയുടെ റാലികളെല്ലാം തന്നെ വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു എന്നാല്‍ ആളുകൂടിയതല്ലാതെ വോട്ട് കിട്ടിയില്ല. നാല് മാസം ബീഹാറിൽ തങ്ങി പ്രചരണം നയിച്ച ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ 63ഓളം തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാല് തെരഞ്ഞെടുപ്പ് റാലികളിലും രാഹുൽ ഗാന്ധി 12 റാലികളിലും പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :