സാമ്പത്തിക തിരിമറി; ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

 നരേന്ദ്ര മോഡി , ഷാരൂഖ് ഖാന്‍ , ഐപിഎല്‍ , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
മുംബൈ| jibin| Last Modified ബുധന്‍, 11 നവം‌ബര്‍ 2015 (13:47 IST)
അസഹിഷ്‌ണുതയുടെ പേരില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി ആരംഭിച്ചെന്നു റിപ്പോര്‍ട്ട്. ഓഹരി കൈമാറ്റത്തില്‍ താരം തിരിമറി കാട്ടിയെന്നു ആരോപിച്ച് താരത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു.

ഷാരൂഖിന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി കൈമാറ്റത്തില്‍ ഷാരൂഖ് ഖാന്‍ തിരിമറി കാട്ടിയെന്ന് ആരോപിച്ചാണ് ചൊവാഴ്‌ച ചോദ്യം ചെയ്യല്‍ നടന്നത്. വിദേശനാണ്യ വിനിമയചട്ട ലംഘനത്തിന്റെ പേരില്‍ വിശദമായ ചോദ്യം ചെയ്യലും പരിശേധനകളുമാണ് നടന്നത്. പരിശേധനയി താരം 100 കോടിയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍.

അതേസമയം, വാര്‍ത്ത നിഷേധിക്കുകയും ചെയ്‌തു. താന്‍ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചിട്ടില്ല. അതിനാല്‍ തന്നെയാരും ചോദ്യം ചെയ്‌തട്ടുമില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കിംഗ് ഖാന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :