ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 12 നവംബര്‍ 2015 (13:40 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ ആയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പുഫലം വ്യത്യസ്തമാകുമായിരുന്നു എന്ന പ്രസ്താവനകള്‍ നിഷേധിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താനും കൂടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പുഫലം വ്യത്യസ്തമാകും എന്നായിരുന്നു പറഞ്ഞതെന്നും സിന്‍ഹ പറഞ്ഞു.
എന്നാല്‍, താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പുഫലം വ്യത്യസ്തമാകുമെന്ന് പറഞ്ഞതായാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സിന്‍ഹ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിന്‍ഹ നിലപാട് വ്യക്തമാക്കിയത്.
താനൊരു രാജ്യസഭ എം പി അല്ലെന്നും ജനങ്ങളുടെ പിന്തുണയോടെയാണ് എം പി ആയതെന്നും രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് താന്‍ വിജയിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.