അമൃത്‌സര്‍|
JOYS JOY|
Last Modified ബുധന്‍, 11 നവംബര്‍ 2015 (14:45 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. പഞ്ചാബിലെ അമൃത്‌സറില്‍ യുദ്ധ സ്മാരകത്തില്‍ പുഷ്‌പചക്രം സമര്‍പ്പിച്ച ശേഷമായിരുന്നു ദീപാവലി ആഘോഷം.
ദീപാവലി ദിനത്തില്‍ സൈനികര്‍ക്കൊപ്പം സമയം ചെലവഴിച്ചുവെന്നും അവരുമായി സംസാരിച്ചുവെന്നും പ്രധാനമന്ത്രി ഒപ്പം ട്വീറ്റ് ചെയ്തു. ഒപ്പം, ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ക്ക് മോദി ട്വിറ്ററിലൂടെ ദീപാവലി ആശംസ നേരുകയും ചെയ്തു.
കടുത്ത പോരാട്ടം നടത്തിതിനു ശേഷമാണ് 1965
സെപ്തംബര്‍ 22ന് ഇന്ത്യയ്ക്ക് യുദ്ധവിജയം നേടാനാത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തിലെ അഭിമാനാര്‍ഹമായ വിജയമായിരുന്നു അതെന്നും മോഡി അഭിപ്രായപ്പെട്ടു.