ബീഹാറില്‍ വമ്പന്‍ രാമക്ഷേത്രം വരുന്നു, ഭൂമിയും പണവും നല്‍കുന്നത് മുസ്ലീങ്ങള്‍...!

പാറ്റ്‌ന| VISHNU N L| Last Modified ബുധന്‍, 20 മെയ് 2015 (18:19 IST)
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായ കമ്പോഡിയയിലെ അങ്കോവര്‍ട്ട് ക്ഷേത്രത്തിന് ആ സ്ഥാനം നഷ്ടമാകാന്‍ പോകുന്നു. ബീഹാറില്‍ അങ്കോവര്‍ട്ടിനെ തോല്‍പ്പിക്കുന്നതരത്തില്‍ വമ്പന്‍ രാമക്ഷേത്ര സമുച്ചയം വരാന്‍ പോവുകയാണ്. എന്നാല്‍ ഇതിന് ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ക്ഷേത്ര നിര്‍മ്മാണത്തിന് പണവും ഭൂമിയും സംഭാവനകള്‍ നല്‍കിയതില്‍ കൂടുതലും മുസ്ലീങ്ങളായിരുന്നു എന്നതാണ്.

ക്ഷേത്രത്തിനായി കണ്ടുവെച്ച സ്ഥലത്ത് താമസിച്ചിരുന്ന ഇരുപത്തിയാറോളം മുസ്‌ലീം കുടുംബങ്ങളും പദ്ധതിയോട് സഹകരിച്ചു. ചിലര്‍ ഭൂമി സംഭാവന നല്‍കിയപ്പോള്‍ മറ്റ് ചിലര്‍ ഭൂമി വാങ്ങാന്‍ പണം നല്‍കിയാണ് സഹായിച്ചത്. ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ കെസാരിയയ്ക്ക് സമീപം ജാന്‍കി നഗറിലാണ് പുതിയ ക്ഷേത്ര സമുച്ചയം ഒരുങ്ങുന്നത്. ഒരുങ്ങുന്നു.
2,500 അടി നീളത്തിലും 1296 അടി വീതിയിലും നിര്‍മിക്കുന്ന ക്ഷേത്രത്തിന് 379 അടിയാണ് ഉയരം. വിരാട് രാമായണ്‍ മന്ദിറെന്ന് പേരിട്ടിരിക്കുന്ന പുതിയ ക്ഷേത്രസമുച്ചയത്തില്‍ 12 ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ടാകും. ശ്രീരാമനും സീതയും ലവനും കുശനുമാണ് പ്രധാന ക്ഷേത്രത്തിലെ പ്രതിഷ്ഠ.

നിലവില്‍ ലോക റെക്കോര്‍ഡുള്ള കമ്പോഡിയയിലെ അങ്കോവര്‍വാട്ട് ക്ഷേത്രത്തിന് 215 അടിയാണ് ഉയരം. സൂര്യവര്‍മരാജാവിന്റെ ഭരണകാലത്താണ് അങ്കോവര്‍ട്ട് ക്ഷേത്രസമുച്ചയം നിര്‍മ്മിക്കപ്പെട്ടത്. ബീഹാറിലെ നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന് 500 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 20000 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന ക്ഷേത്രം നിര്‍മ്മിക്കുക ഭൂകമ്പത്തേപ്പോലും അതിജീവിക്കാവുന്ന സാങ്കേതിക വിദ്യയിലാകും. മുംബൈ ആസ്ഥാനമായ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :