മോഡി എഴുതിയത് ഭയങ്കര സംഭവം തന്നെ, പക്ഷേ ചൈനാക്കാര്‍ക്ക് ഒന്നും മനസിലായില്ല...!

ബെയ്‌ജിങ്‌| VISHNU N L| Last Modified തിങ്കള്‍, 18 മെയ് 2015 (18:06 IST)
സന്ദര്‍ശനത്തിന്‌ ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യം സന്ദര്‍ശിച്ചത് ഷിയാനിലെ ഡാന്‍സിന്‍ഗാം ബുദ്ധ ക്ഷേത്രത്തിലാണ്. ക്ഷേത്രം സന്ദര്‍ശിച്ച മോഡി ഗുജറാത്ത്‌ വംശജനായ ഒരു സന്യാസിയെ കുറിച്ചും അദ്ദേഹം ബുദ്ധ മതത്തിന്‌ നല്‍കിയ സംഭാവനകളെ കുറിച്ചും ക്ഷേത്ര വാസികള്‍ക്ക്‌ വിശദമായി നല്‍കി. എന്നാല്‍ മോഡി സ്വന്തം മാതൃഭാഷയായ ഗുജറാത്തിയിലാണ് സന്ദേശം എഴുതി നല്‍കിയത്.

മോഡി എഴുതിക്കൊടുത്തത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ സന്ദര്‍ശനം കഴിഞ്ഞ് മോഡി പോയപ്പോഴാണ് എന്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി എഴുതിയതെന്ന് ക്ഷേത്രവാസികള്‍ വായിക്കാന്‍ ശ്രമിച്ചത്. ഗുജറാത്തിയിലായതിനാല്‍ അവര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഒടുവില്‍ ഇതിനെ തര്‍ജ്ജമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സന്ദേശം മൊഴിമാറ്റി നല്‍കണമെന്നു ആവശ്യപ്പെട്ട്‌ ക്ഷേത്ര അധികൃതര്‍ സിയാങ്‌ സര്‍വകലാശാലയിലെ പ്രഫസറായ ലി ലിയാനെ സമീപിച്ചു. തനിക്ക്‌ അതിന്‌ സാധിക്കില്ലെന്ന്‌ തിരിച്ചറിഞ്ഞ ലി തന്റെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ഗുവാന്‌ സന്ദേശം കൈമാറി. ഗുവാന്‍ ഈ സന്ദേശം പിന്നീട്‌ ഗുജറാത്തി ഭാഷ അറിയുന്ന സുഹൃത്തിനും കൈമാറി. ഈ സുഹൃത്ത്‌ സന്ദേശം ഗുജറാത്തിയില്‍ നിന്നും ഹിന്ദിയിലേക്ക്‌ മൊഴിമാറ്റി.

ഇത്‌ പിന്നീട്‌ ഗുവാന്‍ ഇംഗ്ലീഷിലേക്കും ലി പിന്നീടിത്‌ ചൈനീസിലേക്കും മൊഴിമാറ്റി ക്ഷേത്രവാസികള്‍ക്കു നല്‍കുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് തവണ മൊഴിമാറ്റിയതിനു ശേഷമാണ് മോഡിയുടെ നാട്ടുകാരന്‍ ബുദ്ധമതത്തിന് നല്‍കിയ സംഭാവന ചൈനക്കാര്‍ക്ക് മനസിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു ...

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി
ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയിലൂടെ സുരക്ഷാ സമിതി വ്യക്തമാക്കി.

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി ...

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ
ആദ്യമായാണ് സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് വീണ പ്രസ്താവന ഇറക്കുന്നത്.

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് ...

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം
ഇന്ന് രാവിലെയാണ് വിശദമായ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ...

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി
പാകിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികള്‍ ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.