പാട്‌ന|
JOYS JOY|
Last Modified ഞായര്‍, 1 നവംബര്‍ 2015 (17:12 IST)
ബിഹാര്‍ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് സമാധാനപരം. വൈകുന്നേരം നാലുമണി വരെയുള്ള കണക്ക് അനുസരിച്ച് 55% പോളിംഗ് രേഖപ്പെടുത്തി.
വോട്ടെടുപ്പ് നടന്ന 43 മണ്ഡലങ്ങളില്‍ വോട്ടിംഗ് രാവിലെ ഏഴുമണിക്ക് ആരംഭിച്ച് സാധാരണ പോലെ വൈകുന്നേരം അഞ്ചു മണിക്ക് അവസാനിച്ചപ്പോള്‍, എട്ടു മണ്ഡലങ്ങളില്‍ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് സുരക്ഷാകാരണങ്ങളാല്‍ വൈകുന്നേരം മൂന്നു മണിക്ക് അവസാനിച്ചു.
ഏഴ് ജില്ലകളിലെ 55 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. സിവാന്‍, ഷിയോഹര്‍, സിതാമാര്‍ഹി, കിഴക്കന്‍ ചമ്പാരന്‍, പശ്ചിമ ചമ്പാരന്‍, മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച് എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലായിരുന്നു ഇന്ന് വോട്ടെടുപ്പ്.
776 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഇന്ന് ജനവിധി തേടിയത്. ഇതില്‍ 57 പേര്‍ വനിതകളാണ്.
വോട്ടെടുപ്പിനായി 14, 139 പോളിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ഒരുക്കിയിരുന്നു. നവംബര്‍ അഞ്ചിനാണ് ബിഹാറിലെ അവസാന ഘട്ട വോട്ടെടുപ്പ്.