ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (17:42 IST)
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നയിക്കുന്ന ബി ജെ പി പരാജയപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ വിജയം കൈവരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം പരസ്യമായി അംഗീകരിക്കാനും കെജ്‌രിവാള്‍ മടിച്ചില്ല. ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ട്വിറ്ററിലൂടെ ആയിരുന്നു കെജ്‌രിവാള്‍ സംസ്ഥാനത്തെ ജയ-പരാജയ സാധ്യതകളെക്കുറിച്ച് പറഞ്ഞത്.
തനിക്ക് ലഭ്യമായ വിവരം അനുസരിച്ച് ബിഹാറിലെ തെരഞ്ഞെടുപ്പില്‍ മോഡിക്ക് ദയനീയപരാജയം നേരിടേണ്ടി വരും. നിതിഷ് തെരഞ്ഞെടുപ്പില്‍ വിജയിക്കും - കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.