പാട്‌ന|
JOYS JOY|
Last Modified ഞായര്‍, 1 നവംബര്‍ 2015 (10:03 IST)
ബിഹാറില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് ജില്ലകളിലെ 55 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സിവാന്‍, ഷിയോഹര്‍, സിതാമാര്‍ഹി, കിഴക്കന്‍ ചമ്പാരന്‍, പശ്ചിമ ചമ്പാരന്‍, മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച് എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളില്‍ വോട്ടിംഗ് രാവിലെ ഏഴുമണിക്ക് ആരംഭിച്ച് സാധാരണ പോലെ വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. എന്നാല്‍, എട്ടു മണ്ഡലങ്ങളില്‍ രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് സുരക്ഷാകാരണങ്ങളാല്‍ വൈകുന്നേരം മൂന്നു മണിക്ക് അവസാനിക്കും.
776 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 57 പേര്‍ വനിതകളാണ്. 1, 46, 93, 294 വോട്ടര്‍മാരാണ് നാലാംഘട്ടത്തില്‍
സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. വോട്ടെടുപ്പിനായി 14, 139 പോളിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.