കാമുകിയെ കാണാനെത്തിയ 17 കാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു; യുവാവിന്റെ ശവസംസ്‌കാരം പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തി ബന്ധുക്കള്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 26 ജൂലൈ 2021 (11:05 IST)
കാമുകിയെ കാണാനെത്തിയ 17 കാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി അയല്‍ ഗ്രാമമായ സോര്‍ബറയിലെ കാമുകിയെ കാണാനാണ് രാംപുര്‍ഷ ഗ്രാമവാസിയായ സൗരഭ് കുമാറെന്ന യുവാവ് പോയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദ്ദിച്ച് ജനനേന്ദ്രിയം മുറിച്ചെടുക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

യുവാന്റെ മരണത്തില്‍ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു. വീടിനുമുന്നില്‍ യുവാവിന്റെ ശവസംസ്‌കാരവും നടത്തി. നിലവില്‍ ഇവിടെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :