1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 39,361 new COVID cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 39,361 പേര്‍ക്ക്: മരണം 416

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 39,361 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,968 പേര്‍ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ 416 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 3,05,79,106  ആയിട്ടുണ്ട്. നിലവില്‍ 4,11,189 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 4,20,967 പേരാണ്. 43,51,96,001 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് രാവിലെ ഒന്‍പതു മണിമുതല്‍ തുറക്കും