പ്രണയ ബന്ധം തകര്‍ന്നു: മധ്യവയസ്‌കയായ കാമുകി ആസിഡ് ഒഴിച്ച് കാമുകന്റെ ശരീരം വികൃതമാക്കി

കാമുകനെതിരെ യുവതിയുടെ ആസിഡ് ആക്രമണം.

ബിഹാര്, പ്രണയം, ആസിഡ്, അക്രമണം bihar, love, acid, attack
ബിഹാര്| സജിത്ത്| Last Modified ചൊവ്വ, 17 മെയ് 2016 (12:04 IST)
കാമുകനെതിരെ യുവതിയുടെ ആസിഡ് ആക്രമണം. വെറ്റിനറി ഡോക്ടറായ ഡോ അമിത് വര്‍മ്മ(28)യാണ് നാല്പത്തിയഞ്ചുകാരിയുടെ മാരകമായ ആസിഡ് ആക്രമണത്തിന് ഇരയായത്. ബിഹാറിലെ വൈശാലിയിലാണ് സംഭവം നടന്നത്.

ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ യുവതിയോട് ചെറിയ തോതില്‍ അകല്‍ച്ച കാണിച്ചു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച്ച
രാവിലെ എട്ടിന്
വര്‍മ്മ ജോലിചെയ്യുന്ന ക്ലിനിക്കിനടുത്തെ താമസസ്ഥലത്തേക്ക് യുവതി ആക്രോശിച്ചെത്തുകയും പ്രകോപനമൊന്നുമില്ലാത നാല് ലിറ്ററോളം ആസിഡ് കാമുകന് നേരെ ഒഴിക്കുകയുമായിരുന്നുയെന്ന് വര്‍മ്മയുടെ സുഹൃത്തായ ദീപക് പറഞ്ഞു.

കഴിഞ്ഞ പതിനെട്ട് ദിവസമായി വര്‍മ്മയെ നിരന്തരമായി യുവതി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും
തിരിച്ച്
പ്രതികരണങ്ങള്‍ ഒന്നുമില്ലാത്തതാണ് പ്രകോപനപത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഒരേ ഫ്‌ളാറ്റില്‍ മുമ്പ് താമസിച്ച ഇരുവരും അടുപ്പത്തിലായിരുന്നു. പിന്നീട് വീട് മാറിയത് മുതല്‍ വര്‍മ്മ യുവതിയുമായി അകലം പാലിച്ചിരുന്നു. ഇതിലുള്ള
വൈരാഗ്യമാണ് അക്രമണത്തിനു കാരണമെന്ന് ദീപക് പൊലീസിന് മൊഴി നല്‍കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :