കാര്‍ മറികടന്നതിന് വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്നു; ബിഹാറില്‍ ജെഡിയു നേതാവിന്റെ മകന്‍ അറസ്റ്റില്‍

കാര്‍ മറികടന്നതിന് വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്നു; ബിഹാറില്‍ ജെഡിയു നേതാവിന്റെ മകന്‍ അറസ്റ്റില്‍

ഗയ| JOYS JOY| Last Modified ചൊവ്വ, 10 മെയ് 2016 (10:31 IST)
വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍
ജെ ഡി യു നേതാവിന്റെ മകന്‍ അറസ്റ്റില്‍. കാര്‍ മറികടന്നതിന് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കൊന്ന സംഭവത്തില്‍ ജനതാദൾ യുണൈറ്റഡ് നേതാവിന്‍റെ മകൻ റോക്കി യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജെ ഡി യു എം എൽ എ മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പിതാവിന്‍റെ ഫാക്ടറിയിൽ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. പൊലീസിനോട് ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

തന്‍റെ ലാൻഡ് റോവർ കാറിനെ മറികടന്നതിനെ തുടർന്നായിരുന്നു റോക്കി മാരുതി സ്വിഫ്റ്റില്‍ മടങ്ങുകയായിരുന്ന ആദിത്യ സച്ദേവ എന്ന 19 കാരനെ വെടിവെച്ചു കൊന്നത്. അതേസമയം, തന്‍റെ കാറിനെ മറികടന്ന സ്വിഫ്റ്റിന്‍റെ ടയറിനാണ് വെടിവെച്ചതെന്നും ലക്ഷ്യം തെറ്റി കാറില്‍ ഇരിക്കുകയായിരുന്ന ആദിത്യക്ക് വെടിയേൽക്കുകയായിരുന്നെന്നും റോക്കി പൊലീസിനോട് പറഞ്ഞു.

കൃത്യത്തിനായി റോക്കി ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെത്തിട്ടിയിട്ടുണ്ട്. രാഷ്‌ട്രീയക്കാര്‍ക്ക് അനുവദിക്കുന്ന ബിഹാര്‍ പൊലീസിലെ സുരക്ഷാ ഉദ്യോഗസ്ഥനും റോക്കിക്കൊപ്പം ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :