എം എല്‍ എയുടെ കാറിനെ മറികടന്ന യുവാവിനു ദാരുണാന്ത്യം

ജനതാദള്‍ നേതാവിന്റെ കാറിനെ മറികടന്നതിന് യുവാവിനെ വെടിവെച്ചുകൊന്നു

പറ്റ്ന, ബിഹാര്‍, മരണം patna, bihar, death
പറ്റ്ന| സജിത്ത്| Last Modified ഞായര്‍, 8 മെയ് 2016 (12:55 IST)
ജനതാദള്‍ നേതാവിന്റെ കാറിനെ മറികടന്നതിന് യുവാവിനെ വെടിവെച്ചുകൊന്നു.ബിഹാറിലെ ഗയയിലെ പ്രമുഖ വ്യവസായിയുടെ മകനായ ആദിത്യ സച്ച്‌ദേവാണ് കഴിഞ്ഞ ദിവസം രാത്രി വെടിയേറ്റ് മരിച്ചത്. ആദിത്യയുടെ പിറന്നാളാഘോഷത്തിനു ശേഷം സുഹൃത്തുക്കളോടൊപ്പം മടങ്ങവേയാണ് സംഭവം നടന്നത്

തന്റെ കാറില്‍ സഞ്ചരിക്കുകയായിരുന്ന സച്ച്‌ദേവ ജെ ഡി യു നേതാവ് മനോരമാ ദേവിയുടെ കാറിനെ ഓവര്‍ ടേക്ക് ചെയ്തു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥനും റോക്കിയും ചേര്‍ന്ന് ആകാശത്തേക്ക് തുടര്‍ച്ചയായി നിറയൊഴിച്ചു തങ്ങളുടെ കാര്‍ നിര്‍ത്തിച്ചു. അതിനുശേഷം തങ്ങളെ കാറില്‍ നിന്ന് പുറത്തിറക്കി റോക്കിയും സുരക്ഷാ ഉദ്യോഗസ്ഥനും കൂടി മര്‍ദ്ദിച്ചു. അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സച്ച്‌ദേവിനുനേരെ ആരോ നിറയൊഴിച്ചതെന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു.

ബിഹാര്‍ എം എല്‍ എയാണ് മനോരമ ദേവി. ഇവരുടെ ഭര്‍ത്താവ് ബിന്ദി യാദവിനെതിരെ നിരവധി കേസുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥനെയും ബിന്ദി യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവശേഷം ഒളിവില്‍പോയ റോക്കിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :