ഫേസ്ബുക്ക് പ്രണയം: യുവതിയെത്തേടി വയനാട്ടിലെത്തിയ ബംഗ്ലദേശ് പൗരൻ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെത്തേടി വയനാട്ടിലെത്തിയ ബംഗ്ലദേശ് പൌരന്‍ അറസ്റ്റില്‍. മേപ്പാടി പൊലീസാണ് ബംഗ്ലദേശ് മടാരിപൂർ സ്വദേശി ജഹിദുൾ ഖാനെ (25) അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞമാസം 28നാണ് ബംഗ്ലദേശിൽ നിന്നു ബസ്മാർഗം ഇന്ത്യയിലെത്തിയത്.

മേപ്പാടി, ഫേസ്ബുക്ക്, ബംഗ്ലദേശ് Meppadi, Facebook, Bangaladesh
മേപ്പാടി| rahul balan| Last Modified ചൊവ്വ, 10 മെയ് 2016 (14:00 IST)
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെത്തേടി വയനാട്ടിലെത്തിയ ബംഗ്ലദേശ് പൌരന്‍ അറസ്റ്റില്‍. മേപ്പാടി പൊലീസാണ് ബംഗ്ലദേശ് മടാരിപൂർ സ്വദേശി ജഹിദുൾ ഖാനെ (25)
അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞമാസം 28നാണ് ബംഗ്ലദേശിൽ നിന്നു ബസ്മാർഗം ഇന്ത്യയിലെത്തിയത്.

ഇക്കഴിഞ്ഞ മൂന്ന് ദിവസമായി മേപ്പാടി മുണ്ടക്കൈയിലുള്ള യുവതിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ യുവാവിനെ കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ത്യയിലേക്ക് കടക്കാനുള്ള യാതൊരുവിധ രേഖകളും ഇയാളുടെ പക്കല്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

യുവതിയുമായി ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവ് പിന്നീട് യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. പിന്നീട് വാട്സാപ് വഴി ചാറ്റിങ് ആരംഭിച്ചു. അതിർത്തി കടക്കാനായി ബംഗ്ലദേശ് അധികൃതർക്ക് പണം നല്‍കിയെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബംഗ്ലദേശ് അധികൃതർ തന്നെയാണ് ബസിൽ കൊൽക്കത്തയിലേക്ക് കയറ്റിവിട്ടതെന്നും ഇയാൾ പൊലീസിന് നൽകിയ മൊഴി.

ട്രെയിൻ മാർഗം ചെന്നൈയിലെത്തുകയും പിന്നീട് കണ്ണൂരിലെത്തി ജോലി ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് കൽപറ്റയിലെത്തി യുവതിക്കൊപ്പം താമസം തുടങ്ങിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :