1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bihar Election women employment scheme launch

ബീഹാർ തിരെഞ്ഞെടുപ്പിന് മുൻപായി മഹിളാ റോസ്ഗാർ യോജനയുമായി ബിജെപി, 75 ലക്ഷം സ്ത്രീകൾക്ക് അക്കൗണ്ടിൽ ലഭിക്കുക 10,000 രൂപ വീതം

Bihar election
ബീഹാറിലെ വനിതകള്‍ക്ക് സംരഭങ്ങള്‍ തുടങ്ങാനായി ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറുന്ന മുഖ്യമന്ത്രി മഹിള റോസ്ഗര്‍ യോജന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. 75 ലക്ഷം സ്ത്രീകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതി നിര്‍വഹണത്തിനായി 7,500 കോടി രൂപ ചെലവഴിക്കും.
 
 വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും മോദി ചടങ്ങില്‍ പങ്കെടുക്കുക. ആനുകൂല്യം ലഭിക്കുന്നതിനായി ഏകദേശം 10 ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ആദ്യഘട്ടമായി 75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് ആദ്യ ഗഡു ഇന്ന് തന്നെ കൈമാറും.  സാമൂഹിക പങ്കാളിത്തതോടെയാകും പദ്ധതി നടപ്പിലാക്കുക.  ബിഹാര്‍ തിരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 
അടുത്ത ലേഖനം
ഷഹബാസ് ഷെരീഫും അസിം മുനീറും മികച്ച നേതാക്കൾ, പാകിസ്ഥാനുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തി യുഎസ്