അനുബന്ധ വാര്‍ത്തകള്‍
- Bihar Assembly Election 2025 Exit Polls: ബിഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ സര്‍വെ, മഹാസഖ്യത്തിനു തിരിച്ചടി ?
- Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു
- ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി
- Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ
- Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്
Bihar Election Results 2025 Live Updates: എന്‍ഡിഎ വമ്പന്‍ ജയത്തിലേക്ക്, മഹാസഖ്യം വീണു; നിതീഷ് 'തുടരും'
Bihar Election Results 2025
Bihar Election Results 2025: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വമ്പന്‍ വിജയത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെയുള്ള 243 സീറ്റുകളില്‍ 197 ഇടത്തും എന്‍ഡിഎ ലീഡ് ചെയ്യുന്നു. മഹാസഖ്യം ലീഡ് ചെയ്യുന്നത് 43 സീറ്റുകളില്‍ മാത്രം. മൂന്ന് സീറ്റുകളില്‍ മറ്റുള്ളവര്‍.
എന്‍ഡിഎയ്ക്കു ഭരണത്തുടര്‍ച്ച ഉറപ്പായി. എക്സിറ്റ് പോളുകളിലും എന്‍ഡിഎയ്ക്കു വ്യക്തമായ ആധിപത്യം പ്രവചിച്ചിരുന്നു. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും.
കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 60 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് നിലവില്‍ ഏഴ് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 2020 ല്‍ കോണ്‍ഗ്രസിനു 19 സീറ്റുകളില്‍ ജയിക്കാന്‍ സാധിച്ചിരുന്നു.
ബിജെപിയായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി. നിലവില്‍ 83 സീറ്റുകളില്‍ ബിജെപിയും 75 സീറ്റുകളില്‍ ആര്‍ജെഡിയും ലീഡ് ചെയ്യുന്നുണ്ട്. സ്ത്രീ വോട്ടുകള്‍ എന്‍ഡിഎയ്ക്കു അനുകൂലമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ 75 സീറ്റുകള്‍ ലഭിച്ച ആര്‍ജെഡി ഇപ്പോള്‍ 36 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91 ശതമാനം പോളിങ് ഇത്തവണ രേഖപ്പെടുത്തി.