Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനു രാവിലെ 9.18 ഓടെ ഒരു ഫോണ്‍ കോള്‍ ലഭിച്ചു

blast
blast
രേണുക വേണു| Last Modified വ്യാഴം, 13 നവം‌ബര്‍ 2025 (10:52 IST)

Delhi Blast: രാജ്യതലസ്ഥാനത്ത് വീണ്ടും സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. മഹിപാല്‍പൂരില്‍ റാഡിസന്‍ ഹോട്ടലിനു സമീപമാണ് സ്‌ഫോടന ശബ്ദം കേട്ടതെന്നാണ് വിവരം. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനു രാവിലെ 9.18 ഓടെ ഒരു ഫോണ്‍ കോള്‍ ലഭിച്ചു. റാഡിസന്‍ ഹോട്ടലിനു സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായാണ് ഫോണില്‍ ലഭിച്ച വിവരം. ഉടന്‍ തന്നെ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ദൗല കൗനിലേക്ക് പോകുകയായിരുന്ന ഡിടിസി ബസിന്റെ ടയര്‍ പൊട്ടിയതാണ് ശബ്ദത്തിനു കാരണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ന്യൂസ് 24 ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :