Bihar Assembly Election 2025 Exit Polls: ബിഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ, മഹാസഖ്യത്തിനു തിരിച്ചടി ?

121-140 സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് ദി പോള്‍സ്റ്റര്‍ പ്രവചിക്കുന്നു

Bihar Election 2025, Bihar Assembly Election 2025 Exit Polls, Bihar Election 2025 result, ബിഹാര്‍ തിരഞ്ഞെടുപ്പ്, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്, ബിഹാര്‍ 2025, എന്‍ഡിഎ, മഹാസഖ്യം
രേണുക വേണു| Last Modified വ്യാഴം, 13 നവം‌ബര്‍ 2025 (09:34 IST)
Bihar Election 2025

Bihar Election Exit Poll: ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ. 11 എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍ നിതീഷ് കുമാറിനു കൃത്യമായ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് മഹാസഖ്യത്തിനു ആശ്വാസം നല്‍കുന്ന എക്‌സിറ്റ് പോള്‍ പ്രവചനം നടത്തിയിരിക്കുന്നത്.

121-140 സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് ദി പോള്‍സ്റ്റര്‍ പ്രവചിക്കുന്നു. മഹാസഖ്യം 98-118 സീറ്റുകളില്‍ ഒതുങ്ങും. 243 അംഗ നിയമസഭയില്‍ 122 സീറ്റുകളാണ് അധികാരം പിടിക്കാന്‍ വേണ്ടത്.

എന്‍ഡിടിവി എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്ക്കു 146 സീറ്റുകളും മഹാസഖ്യത്തിനു 92 സീറ്റുകളും പ്രവചിക്കുന്നു. അതേസമയം മഹാസഖ്യത്തിനു നേതൃത്വം നല്‍കുന്ന ആര്‍ജെഡി 75 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

125-145 സീറ്റുകളുമായി നിതീഷ് കുമാറിനു ഭരണത്തുടര്‍ച്ച ഉറപ്പിക്കുകയാണ് വോട്ട് വൈബ് സര്‍വെ. മഹാസഖ്യത്തിനു 95 മുതല്‍ 115 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു. എന്‍ഡിഎയ്ക്കു 150-170 സീറ്റുകളാണ് സിഎന്‍എക്‌സ് പ്രവചിക്കുന്നത്. മഹാസഖ്യം 70-90 സീറ്റുകളില്‍ ഒതുങ്ങുമെന്നും സിഎന്‍എക്‌സ് പ്രവചിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :