'കള്ളിനെ മദ്യമായി മുദ്രകുത്തരുത്, അത് പാവങ്ങളുടെ ആരോഗ്യ പാനിയമാണ്' : ബീഹാര്‍ മുന്‍ മുഖ്യമന്ത്രി

കള്ള് മദ്യമല്ലെന്നും പാവപ്പെട്ടവരുടെ ആരോഗ്യ പാനിയമാണെന്നും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി

ബീഹാര്, മുഖ്യമന്ത്രി , ജിതന്‍ റാം മാഞ്ചി, കള്ള് bihar, chief minister, jithi ram manchi, toddy
ബീഹാര്| സജിത്ത്| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (12:14 IST)
കള്ള് മദ്യമല്ലെന്നും പാവപ്പെട്ടവരുടെ ആരോഗ്യ പാനിയമാണെന്നും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി അഭിപ്രായപ്പെട്ടു. ബീഹാറില്‍ നടപ്പില്‍ വരുത്തിയ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന് എതിരായുള്ള കേസ് പാട്ന കോടതി പരിഗണിക്കാനിരിക്കെയാണ് മാഞ്ചിയുടെ ഈ പരാമര്‍ശം.

'മെട്രിക്കുലേഷന് പഠിച്ചിരുന്ന കാലത്ത് തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ആ സമയത്ത് എല്ലാ ദിവസവും അച്ഛന്‍ തനിക്കു കുടിക്കാനായി കള്ളുതരുമായിരുന്നു. ഏകദേശം പതിനഞ്ചു ദിവസത്തോളം താന്‍ കള്ള് കുടിച്ചു. അതോടെ തന്റെ പ്രശ്‌നങ്ങള്‍ മാറി. താനിപ്പോഴും സുഖമായി ഇരിക്കുന്നു. കള്ളുകുടിക്കുന്നയാള്‍ക്ക് ക്ഷയമോ ആസ്ത്മയോ വന്നതായി താന്‍ ഇതുവരെ കേട്ടിട്ടില്ല. കള്ള് എന്നത് പ്രകൃതിയുടെ നീരാണ്, മദ്യമല്ല'. പാട്നയില്‍ കള്ള് വ്യാപാരികളുടെ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു സംസാരിക്കവെ മാഞ്ചി വ്യക്തമാക്കി.

ഒരിക്കലും കള്ളിനെ മദ്യമായി മുദ്രകുത്തരുത്. അതു തെറ്റാണ്. പാവപ്പെട്ട ചെത്തു തൊഴിലാളികള്‍ വര്‍ഷങ്ങളായി ചെയ്യുന്ന ജോലിയാണിത്. കള്ള് നിരോധിക്കുന്നതുമൂലം അവര്‍ പട്ടിണിയിലകപ്പെടും. കള്ള് നിരോധവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ചെത്തുതൊഴിലാളികളുടെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പാക്കണം. കൂടാതെ ഇവരെ പുനരധിവസിപ്പിക്കാനുമുള്ള നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മാഞ്ചി ആവശ്യപ്പെട്ടു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :