പരവൂര്‍ വെടിക്കെട്ടപകടം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു ; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

പരവൂർ പുറ്റിങ്കൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

കൊല്ലം, പരവൂർ, അപകടം, മുഖ്യമന്ത്രി, മരണം kollam, paravur, accident, chief minister, death
കൊല്ലം| സജിത്ത്| Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (16:04 IST)
പുറ്റിങ്കൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി ജഡ്ജി പി കൃഷ്ണന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല. ആറുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നും നിർ‌ദേശിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പരവൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.

വെടിക്കെട്ടു ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

മൽസരക്കമ്പം നിയമവിരുദ്ധമാണ്. സ്‌ഫോടക വസ്തു നിരോധ നിയമം കര്‍ശനമായി നടപ്പാക്കും. നിയമങ്ങൾ കൂടുതൽ കർശനമാക്കും. ഇവ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ മാർഗങ്ങൾ തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിബന്ധനകൾ കർശനമാക്കുന്നത് സംബന്ധിച്ച് പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ നളിനി നെറ്റോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ
ആറ്റിങ്ങല്‍ ഇടയ്‌ക്കോട് സ്വദേശി കിരണ്‍ കുമാറില്‍ നിന്ന് പണം തട്ടിയ പാലക്കാട് കൊല്ലങ്കോട് ...

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ ...

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം
ഏപ്രില്‍ 1 ന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍, 2025 ലെ ആദായനികുതി ബില്ലിലെ ...

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം ...

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ
താനൂര്‍ എളാരം കടപ്പുറം കോളിക്കാനകത്ത് ഇസ്ഹാഖ് എന്ന 34 കാരനാണ് താനൂര്‍ പോലീസിന്റെ ...

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ...

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി
മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല. പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യുകുഴല്‍ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണമില്ല, മാത്യു കുഴല്‍നാടനും മാധ്യമങ്ങള്‍ക്കും തിരിച്ചടി
ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി ...