സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ജൂണ്‍ 2024 (15:09 IST)
ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നുവീണു. ബീഹാറിലെ സിവാന്‍ ജില്ലയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പാണ് അരാരിയയില്‍ 12 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച പാലം തകര്‍ന്നത്. ഈ ആഴ്ചയിലെ രണ്ടാമത്തെ സംഭവമാണിത്. ഗണ്ഡക് കനാലിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. വലിയ ശബ്ദത്തോടെയാണ് പാലം തകര്‍ന്നത്. അതേസമയം സംഭവത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാലം തകര്‍ന്നതോടെ നിരവധി ഗ്രാമങ്ങള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ദിവസവും ആയിരക്കണക്കിന് ആളുകളാണ് പാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നത്. പാലത്തിന് 40വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ നിര്‍മിച്ചതിന് ശേഷം ഇതുവരെയും ആവശ്യമായ മെയിന്റനനസുകള്‍ അധികൃതര്‍ നടത്തിയിട്ടില്ലെന്ന് സമീപ വാസികള്‍ പരാതിപ്പെടുന്നുണ്ട്.