സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 19 ജൂണ്‍ 2024 (11:42 IST)
ബീഹാറില്‍ പുതിയതായി പണിത പാലം തകര്‍ന്നു. 12കോടി ചിലവഴിച്ച് ബക്ര നദിക്ക് കുറുകെ നിര്‍മിച്ച പാലമാണ്
പൊളിഞ്ഞുവീണത്. പാലം നിര്‍മാണത്തിന് വിലകുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചതുകൊണ്ടാണ് ഇത് ഉദ്ഘാടനത്തിന് മുന്‍പുതന്നെ തകര്‍ന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ മരണങ്ങള്‍ ഒന്നും സംഭവിച്ചില്ല. നിലവില്‍ പാലത്തിന്റെ സെന്റര്‍ പില്ലര്‍ മാത്രമാണ് അവശേഷിക്കുന്നത്. പാലം തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. പ്രദേശത്തെ എംഎല്‍എ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നിര്‍മാണ കമ്പനിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്.
ബീഹാറില്‍ ഇത് സ്ഥിരം സംഭവമാണ്. 2022ല്‍ 13 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച പാലവും തകര്‍ന്നിരുന്നു. ഗാന്‍ഡക് നദിക്ക് കുറുകെ 206 മീറ്റര്‍ നീളമുള്ള പാലമായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ നബാര്‍ഡ് സ്‌കീം പ്രകാരം നിര്‍മിച്ച പാലമായിരുന്നു ഇത്.