ക്രിസ്മസ് ദിനത്തിലെ മതപരിവര്‍ത്തനം ന്യൂനപക്ഷങ്ങളെ അപമാനിക്കാനെന്ന് ജോസഫ് പവ്വത്തില്‍

ഘര്‍ വാപസി , ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍
കോഴിക്കോട്| jibin| Last Modified ഞായര്‍, 4 ജനുവരി 2015 (17:26 IST)
ഘര്‍ വാപസിക്കെതിരെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണത്തില്‍ ആണ് സിബിസിഐ മുന്‍ അധ്യക്ഷന്‍ ഘര്‍ വാപസിക്കെതിരെ
ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഐഎസ് തീവ്രവാദികള്‍ക്ക് എതിരെയുള്ള പ്രസ്താവനകളുമായാണ് ബിഷപ്പിന്റെ ലേഖനം തുടങ്ങുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ചിലരുടെ നടപടികള്‍.

ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. 2020 ഓടെ ഇന്ത്യയില്‍ നൂറു ശതമാനം പേരും ഹിന്ദുക്കളായിരിക്കുമെന്ന ചിലരുടെ പ്രസ്താവനയെ ഭീതിയോടെയാണ് കാണുന്നതെന്നും ലേഖനത്തില്‍ ബിഷപ്പ് പറയുന്നു.

മതപരിവര്‍ത്തന വിഷയത്തില്‍ പുതിയ നിയമം വേണമെന്ന വാദം തെറ്റാണ്. പ്രധാനമന്ത്രി ഈ വിഷയത്തില്‍ തുടരുന്ന മൌനം വെടിയണമെന്ന് ആവശ്യപ്പെടുന്ന ബിഷപ്പ് ഇത്തരം സംഭവങ്ങളെ പ്രധാനമന്ത്രി അനുകുലിക്കുന്നുണ്ടോ എന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും പറഞ്ഞു.

മതപരിവര്‍ത്തന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ മൗനം ഭയപ്പെടുത്തുന്നു. ന്യൂനപക്ഷങ്ങളെ അപമാനിക്കാനാണ് ക്രിസ്മസ് ദിനത്തില്‍ മതപരിവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :