ഘര്‍ വാപസിക്കാരനെ ചുമതലകളില്‍ നിന്നും നീക്കി

ന്യൂഡല്‍ഹി| Last Modified വെള്ളി, 2 ജനുവരി 2015 (15:19 IST)
ഉത്തര്‍ പ്രദേശില്‍ ഘര്‍ വാപ്പസി എന്ന പേരില്‍ മതപരിവര്‍ത്തന ചടങ്ങുകള്‍ സംഘടിപ്പിച്ച ആര്‍ എസ് എസ് പ്രചാരകന്‍ രാജേശ്വര്‍ സിംഗിനെ ചുമതലകളില്‍ നിന്ന് നീക്കി. നേരത്തെ
പ്രധാനമന്ത്രി നരേന്ദ്ര മോഡി മതപരിവര്‍ത്തന വിഷയം സംബന്ധിച്ച് ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

രാജേശ്വര്‍ സിംഗ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അവധിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്‍റെ വികസന അജന്‍ഡയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിയാന്‍ വിവാദങ്ങള്‍ കാരണമായെന്ന് നരേന്ദ്ര മോഡി ആര്‍ എസ് എസ് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രാജേശ്വര്‍ സിംഗിനെ നീക്കിയത് ഉത്തര്‍പ്രദേശ് ഘടകത്തിന്‍റെ തീരുമാനമാണെന്നും ഇതിന് പിന്നില്‍ സമ്മര്‍ദമൊന്നുമില്ലെന്നും ആര്‍ എസ് എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ആഗ്രയില്‍ 300 ഓളം മുസ്ലീം മതവിശ്വാസികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയ നടപടി വന്‍ വിവാദത്തിനിടയാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :