അമ്മയെന്നെ കൊല്ലാതെ വെറുതെ വിട്ടു: സ‌്മൃതി ഇറാനി

 സ്‌മൃതി ഇറാനി , ഭോപ്പാൽ , മദ്ധ്യപ്രദേശ്
ഭോപ്പാൽ| jibin| Last Modified വെള്ളി, 27 ജൂണ്‍ 2014 (16:20 IST)
പെണ്‍ക്കുട്ടിയായതിനാല്‍ താന്‍ കുടുംബത്തിന് ഭാരമാകുമെന്നും അതിനാല്‍ ഇവളെ കൊന്നു കളയണമെന്നും ചിലർ അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ അമ്മയെന്നെ കൊല്ലാതെ വിടുകയായിരുന്നുവെന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്‌മൃതി ഇറാനി. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ പെൺഭ്രൂണഹത്യയെ കുറിച്ചുള്ള സംവാദത്തിനിടെ സംസാരിക്കുകയായിരുന്നു അവര്‍.

ഇക്കാര്യം ആദ്യമായാണ്
വെളിപ്പെടുത്തുന്നത്. അമ്മയുടെ ധൈര്യവും സ്നേഹവുമാണ് തന്നെ ജീവിപ്പിച്ചത്. മകളെ വളർത്തുമെന്ന് ധൈര്യപൂർവം അമ്മ പറഞ്ഞതിനാലാണ് ഇന്ന് നിങ്ങളുടെ മുന്നിൽ തനിക്ക് നിൽക്കാൻ കഴിഞ്ഞതെന്നും സ്‌മൃതി ഇറാനി കുട്ടികളോട് പറഞ്ഞു.

പെൺഭ്രൂണഹത്യ ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നൽകുന്നതെന്നും സ്‌മൃതി പറഞ്ഞു. പഠനത്തോടൊപ്പം ഒരു പെൺകുട്ടി രാജ്യത്തിന്റെ നിർമാണത്തിന്റെ മുന്‍നിരയിലേക്ക് വരികയാണെന്നും സ്‌മൃതി കൂട്ടിച്ചേര്‍ത്തു. ദേശീയ,​ അന്തർദേശീയ,​ സംസ്ഥാന,​ പ്രാദേശിക തലങ്ങളിൽ ചർച്ച ചെയ്ത ശേഷം മാത്രമെ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുകയുള്ളുവെന്ന് സ്‌മൃതി ഇറാനി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :