രാജസ്ഥാന്‍,​ മദ്ധ്യപ്രദേശ്,​ എന്നിവിടങ്ങളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയക്കത്തില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
നാലു സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കവെ രാജസ്ഥാന്‍,​ മദ്ധ്യപ്രദേശ്,​ എന്നിവിടങ്ങളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം.

രാജസ്ഥാനില്‍ 129 സീറ്റില്‍ ബിജെപിയും 34 സീറ്റില്‍ കോണ്‍ഗ്രസുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മധ്യപ്രദേശില്‍ ബിജെപി 143 സീറ്റുകളിലും കോണ്‍ഗ്രസ്‌ 61 സീറ്റുകളിലും ലീഡ്‌ ചെയ്യുന്നു.

ഡല്‍ഹിയില്‍ ബിജെപിയും നേരിയ മുന്‍തൂക്കം നേടിയിട്ടുണ്ട്. 31 സീറ്റില്‍ ബിജെപി മുന്നേറുന്പോള്‍ 25 സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും വ്യക്തമായ ലീഡ് നേടി . മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് 13 സീറ്റില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെക്കാള്‍ 2000 വോട്ടുകള്‍ക്ക് എഎപി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജ്‌രിവാള്‍ മുന്നിട്ടു നില്‍ക്കുകയാണ്.
ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ നാല് സംസ്ഥാനനിയമസഭകളിലേക്കുനടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പ് നടന്ന മിസോറമില്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ചയേ നടക്കു.
ഛത്തീസ്ഗഢില്‍ നവംബര്‍ 11-നും, 19-നും മധ്യപ്രദേശില്‍ നവംബര്‍ 25-നും രാജസ്ഥാനില്‍ ഡിസംബര്‍ ഒന്നിനും ഡല്‍ഹി, മിസോറം എന്നിവിടങ്ങളില്‍ ഡിസംബര്‍ നാലിനുമാണ് വോട്ടെടുപ്പ് നടന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീലാദീക്ഷിത് നാലാം വട്ടമാണ് ജനവിധി തേടുന്നത്. അതേ സമയം, മധ്യപ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഛത്തീസ്ഗഢില്‍ ബിജെപിയുടെ രമണ്‍ സിങ്ങും മൂന്നാംവട്ട വിജയമാണ് മുന്നില്‍ക്കാണുന്നത്.മിസോറമില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :