കൊച്ചി|
vishnu|
Last Updated:
ബുധന്‍, 14 ജനുവരി 2015 (14:52 IST)
ഒമ്പതിനായിരം രൂപകൊണ്ട് ഇന്ത്യയിലെ ചരിത്രപ്രധാനമായ കേന്ദ്രങ്ങള്‍ ചുറ്റിയടിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നു. ഏതെങ്കിലും ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഈ മോഹന വാഗ്ദാനം കൊണ്ട് എത്തിയതെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സംഭവം സംഘടിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയാണ്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ആണ് യാത്രാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
‘ഭാരത് ദര്‍ശന്‍‘ എന്നാണ് പരിപാടിക്ക് ഇട്ടിരിക്കുന്ന പേര്. ആകെ പത്തുദിവസമാണ് യാത്ര. ഇക്കൂട്ടത്തില്‍ ഉത്തരേന്ത്യയിലെ ചരിത്രഭൂമികളായ താജ്മഹലും, ജന്തര്‍ മന്തറും, ഇന്ത്യഗേറ്റും, കുത്തബ് മിനാറും ഒക്കെ നമുക്ക് കാണാം. ഫെബ്രുവരി അഞ്ചിന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 15നാണ് മടങ്ങിയെത്തുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിനില്‍ കയറാം.
തിരികെ വരുന്നവഴി ഇതേ സ്റ്റോപ്പില്‍ തന്നെ ഇറങ്ങാനും സാധിക്കും. ഗോവ, ജയ്‌പൂര്‍, അമൃത്‌സര്‍, ഡല്‍ഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ കൂടിയാണ് യാത്ര. 9075 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. എന്നാല്‍ നോണ്‍ ഏ സി സ്ലീപ്പര്‍ കോച്ചിലാണ് യാത്ര എന്നു മാത്രം. റെയില്‍വെ ഇതിനായി ബുക്കിംഗ് ആരംഭിച്ചു എന്നാണ് വിവരം. എത്ര സീറ്റുകള്‍ ഉണ്ടാകുമെന്ന് കൃത്യമായ വിവരങ്ങളില്ല. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടാനായി 9567863242, 2382991 എന്ന രണ്ട് നമ്പരുകള്‍ തന്നിട്ടുണ്ട്.