മദ്യനയം: ടൂറിസം മേഖലയിലെ ആശങ്ക ഗൗരവമുള്ളതെന്ന് മന്ത്രി

എപി അനിൽ കുമാർ , ടൂറിസം മന്ത്രി , മദ്യനയം , വിനോദസഞ്ചാരികൾ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (16:04 IST)
സംസ്ഥാനത്ത് മദ്യനയം നിലവില്‍ വരുന്നതോടെ ടൂറിസം മേഖലയ്ക്കുണ്ടാവുന്ന ആശങ്ക ഗൗരവമുള്ളതാണെന്ന് ടൂറിസം മന്ത്രി എപി അനിൽ കുമാർ. ഈ ആശങ്കയെ ഗൗരവത്തോടെ തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തിൽ സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. വളരെ നാളെത്തെ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ പുതിയ മദ്യനയം തീരുമാനിച്ചത്. അതിൽ ടൂറിസം മേഖലയിലെ ആർക്കും എതിർപ്പില്ലെന്നും മന്ത്രി പറഞ്ഞു. ബാറുകള്‍ പൂട്ടുന്നതോടെ ടൂറിസം മേഖലയിലേക്ക് സഞ്ചാരികളുടെ വരവ്‌ കുറയുമെന്ന ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്‌. ടൂറിസം വകുപ്പിലെ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ വിഷയത്തില്‍ സർക്കാർ ശാസ്‌ത്രീയമായ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെക്ക് വരുന്ന മദ്യപിക്കാനാണ്‌ വരുന്നതെന്ന നിലപാട് സർക്കാരിനില്ല. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണമെന്നുമാണ് ടൂറിസം മേഖലയിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായമെന്നും അനിൽകുമാർ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :