കേരള ട്രാവല്‍ മാര്‍ട്ട്‌: നടന്നത്‌ 40,000 ബിസിനസ്‌ കൂടിക്കാഴ്‌ചകള്‍

കൊച്ചി| Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (17:52 IST)
കേരള ട്രാവല്‍ മാര്‍ട്ടിന്റെ എട്ടാമത്‌ എഡിഷനോട് അനുബന്ധിച്ച് നടന്നത് 40000 ബിസിനസ്‌ കൂടിക്കാഴ്‌ചകള്‍. കേരളത്തില്‍ പരീക്ഷിച്ച്‌ വിജയം കണ്ട ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ സംസ്ഥാനത്തെ കൂടുതല്‍ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ വ്യാപിപ്പിക്കണമെന്നും ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

30,000 ബിസിനസ്‌ കൂടിക്കാഴ്‌ചകളാണ്‌ മേളയില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും സംഘാടകരെ പോലും അമ്പരപ്പിച്ച്‌ 40,000 ബിസിനസ്‌ കൂടിക്കാഴ്‌ചകളാണ്‌ മൂന്ന്‌ ദിവസം നീണ്ടു നിന്ന മേളയില്‍ നടന്നത്‌.

വിദേശ പ്രതിനിധികളുമായുള്ള 9000 ബിസിനസ്‌ കൂടിക്കാഴ്‌ചകളും തദ്ദേശ പ്രതിനിധികളുടെ 31,000 കൂടിക്കാഴ്‌ചകളുമാണ്‌ നടന്നത്‌. പ്രതീക്ഷക്കപ്പുറമുള്ള പ്രതികരണമാണ്‌ ഇത്തവണ ട്രാവല്‍ മാര്‍ട്ടിന്‌ ലഭിച്ചതെന്ന്‌ കേരളാ ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ്‌ ജോണി എബ്രഹാം ജോര്‍ജ്‌ പറഞ്ഞു. 45 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കേരള ടൂറിസം വകുപ്പ്‌ ഇത്തവണ അവതരിപ്പിച്ച 31 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സ്‌പൈസ്‌ റൂട്ട്‌ (പ്രാചീന സുഗന്ധ വഴി ) പദ്ധതിക്കും മികച്ച പ്രതികരണമുണ്ടായി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :