ഭഗവത് ഗീതയെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ചൊവ്വ, 9 ഡിസം‌ബര്‍ 2014 (14:55 IST)
ദേശീയ ഗ്രന്ഥമാക്കണമെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനയെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സുഷമ സ്വരാജ് ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് വിവാദമാകുകയായിരുന്നു.

എന്നാല്‍ വിവാദത്തില്‍ സുഷമയ്ക്ക് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഭഗവത്ഗീത മതഗ്രന്ഥമല്ലെന്നും രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നും പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്ദാര്‍ അബ്ബാസ് നഖ്വി പ്രതികരിച്ചു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രമന്ത്രിമാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം രാജ്യസഭയില്‍ ആരോപിച്ചു.

പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ഭരണപക്ഷവും രംഗത്തെത്തിയത് സഭയില്‍ ബഹളത്തിനിടയാക്കി. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി തീരുവ ഉയര്‍ത്തിയ വിഷയം കേരള എംപിമാര്‍ ഇരുസഭകളിലും ഉന്നയിച്ചു. സ്കൂളുകളില്‍ ഇംഗീഷിനും ഹിന്ദിക്കുമൊപ്പം സംസ്കൃതവും നിര്‍ബന്ധ വിഷയമാക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് രാജ്യസഭയില്‍ പി രാജീവ് എംപി വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :