ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2014 (12:48 IST)
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പരാമര്‍ശം ഉന്നയിച്ച് രാജ്യസഭയില്‍ തിങ്കളാഴ്ചയും പ്രതിപക്ഷ ബഹളം.
മന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്മാറിയ പ്രതിപക്ഷം മന്ത്രിയ്ക്കെതിരെ സഭയില്‍ പ്രമേയം കൊണ്ടുവരണം എന്ന ആവശ്യത്തിന്മേലാണ് ബഹളം വയ്ക്കുന്നത്.
കേന്ദ്രമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍നിന്ന് പ്രതിപക്ഷം പിന്മാറുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. വിവാദത്തെ അപലപിക്കണമെന്ന ആവശ്യത്തില്‍നിന്നും പിന്മാറുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശത്തോട് സഭ വിയോജിക്കുന്നുവെന്ന പ്രമേയം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഭരണഘടനയെയും നിലവിലുള്ള നിയമങ്ങളെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തോട് സഭ വിയോജിക്കുന്നുവെന്ന രണ്ടുവരി പ്രമേയം പാസാക്കണമെന്ന് മാത്രമാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് ശര്‍മ പറഞ്ഞു. സഭ ചേര്‍ന്ന ഉടന്‍തന്നെ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചു.
എന്നാല്‍ സഭാധ്യക്ഷന്റെ അനുമതിയില്ലാതെ പ്രമേയം കൊണ്ടുവരാനാകില്ലെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ പറഞ്ഞു. ഇതോടെ പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.