സ്വത്ത് വെളിപ്പെടുത്താന്‍ എംപിമാര്‍ക്ക് ബിജെപിയുടെ അന്ത്യശാസന

സ്വത്ത്, ബിജെപി യോഗം, പാര്‍ലമെന്റ്
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (13:56 IST)
സ്വത്തു വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്താത്ത ബിജെപി എംപിമാര്‍ക്ക് പാര്‍ട്ടി അന്ത്യശാസന നല്‍കി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താത്ത എം‌പിമാര്‍ക്ക് പാര്‍ട്ടി അന്ത്യശാസന നല്‍കിയത്.
നാളെ തന്നെ പാര്‍ലമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വെളിപ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എംപിമാരോട് സ്വത്തു വിവരം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസവും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. എംപിമാരായി തിരഞ്ഞെടുത്ത ശേഷം 90 ദിവസങ്ങള്‍ക്കകം സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നതാണ് ചട്ടം. സ്വത്ത് വിവരം വെളിപ്പെടുത്താന്‍ തയാറാകാത്ത എംപിമാര്‍ക്കെതിരെ 2004ല്‍ പാസാക്കിയ ജനപ്രാതിനിധ്യ നിയപ്രകാരം നടപടി എടുക്കാവുന്നതാണ്.

ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിലായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യോഗത്തില്‍ പങ്കെടുത്തില്ല. എ ബി വാജ്‌പേയുടെ ഭരണം സുവര്‍ണകാലമായിരുന്നെങ്കില്‍ നരേന്ദ്രമോഡി അത് മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് എല്‍ കെ അദ്വാനി യോഗത്തില്‍ പറഞ്ഞു. എം പിമാര്‍ എല്ലാ വില്ലേജുകളിലും സന്ദര്‍ശനം നടത്തണമെന്നായിരുന്നു ബിജെപി നേതാവ് അബ്ബാദ് നഖ്‌വിയുടെ ആവശ്യം. നരേന്ദ്രമോഡിക്കെതിരെ പശ്ചിമബംഗാളിലെ രാഷ്ട്രീയ നേതാക്കള്‍ ഉയര്‍ത്തിയ മോശം പരാമര്‍ശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :