ശ്രീനു എസ്|
Last Modified ബുധന്‍, 9 ജൂണ്‍ 2021 (12:26 IST)
അബുദാബിയില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണന് ഇത് പുതു ജീവിതം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി. പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ നിര്‍ണായ ഇടപെടല്‍ മൂലമാണ് അദ്ദേഹം നാട്ടിലെത്തിയത്. ബെക്‌സ് കൃഷ്ണനെ സ്വീകരിക്കാന്‍ ഭാര്യയും മകനും വിമാനത്താവളത്തിലെത്തി.
ഓടിച്ചിരുന്ന വാഹനം ഇടിച്ച് സുഡാനി ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. ദിയാധനമായി ഒരു കോടി രൂപ എംഎ യൂസഫലി നല്‍കിയതിലൂടെയാണ് മോചനം ലഭിച്ചത്.