10 കിലോമീറ്റർ സഞ്ചരിക്കാൻ അരമണിക്കൂർ, ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബാംഗ്ലൂർ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ഫെബ്രുവരി 2023 (15:34 IST)
ഐടി നഗരമെന്ന പേരിൽ ഇന്ത്യയാകെ പേരുകേട്ട നഗരമാണ് ബാംഗ്ലൂർ. പബ്ബുകളും മികച്ച നൈറ്റ് ലൈഫുമുള്ള ബാംഗ്ലൂരിനെ തേടി മറ്റൊരു വിശേഷണം കൂടി എത്തിയിരിക്കുകയാണ്. വാഹനമോടിക്കാൻ ഏറ്റവും വേഗത കുറഞ്ഞനഗരങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സിലിക്കൻ വാലി ഇടം പിടിച്ചത്. 10 കിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി അരമണിക്കൂർ നേരമാണ് ബാംഗ്ലൂരിലെടുക്കുക.

ലണ്ടനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ജിയോലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോംടോം നടത്തിയ സർവേയിലാണ് വിവരമുള്ളത്. 10 കിലോമീറ്റർ പിന്നിടാൻ ബാംഗ്ലൂരിൽ 28 മിനിട്ടും 9 സെക്കൻഡുമാണ് എടുക്കുക. ഇതേ ദൂരം ലണ്ടനിൽ സഞ്ചരിക്കാൻ 35 മിനിറ്റാണ് എടുക്കുക.


അയർലൻഡ് തലസ്ഥാനമായ ഡബ്ലിൻ, ജപ്പാൻ നഗരമായ സപ്പോറോ, ഇറ്റലിയിലെ മിലാൻ എന്നീ നഗരങ്ങളാണ്. മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. 600 ദശലക്ഷം ഉപകരണങ്ങൾ വിശകലനം ചെയ്താണ് ടോംടോം ഈ കണക്കുകളിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :