കോവിഡ് മൂലം ജോലി നഷ്ടമായ 26കാരി മോഷണം ആരംഭിച്ചു; പിടിയിലായപ്പോള്‍ കണ്ടെത്തിയത് 24 ലാപ്‌ടോപ്പുകള്‍

jessy
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 മാര്‍ച്ച് 2024 (10:48 IST)
jessy
കോവിഡ് മൂലം ജോലി നഷ്ടമായതിന് പിന്നാലെ മോഷണം ആരംഭിച്ച 26കാരിയില്‍ നിന്ന് കണ്ടെത്തിയത് 24 ലാപ്‌ടോപ്പുകള്‍. നോയിഡ സ്വദേശിനിയായ ജെസ്സി അഗര്‍വാള്‍ എന്ന 26 കാരിയാണ് അറസ്റ്റിലായത്. ഏകദേശം പത്ത് ലക്ഷത്തിലധികം രൂപ വില വരുന്ന ലാപ്‌ടോപ്പുകളുമായാണ് യുവതി പിടിയിലായത്. താമസസ്ഥലത്തുനിന്ന് ലാപ്‌ടോപ്പുകള്‍ നഷ്ടമായെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ യുവതി പിടിയിലാവുകയായിരുന്നു. പേയിങ് ഗസ്റ്റായി താമസിക്കുന്നവരുടെ മുറികളില്‍ നിന്നായിരുന്നു മോഷണം. മോഷ്ടിച്ച ഉപകരണങ്ങള്‍ നാട്ടിലെ വ്യാജ മാര്‍ക്കറ്റുകളില്‍ വില്‍ക്കുകയായിരുന്നു പതിവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :