1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Arvind Kejriwal arrested by Enforcement Directorate

Arvind Kejriwal Arrested: കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നീക്കം

Arvind Kejriwal Arrested
മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കെജ്രിവാളിന് പകരമാരെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. ദില്ലി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നയം കടുപ്പിക്കുകയാണ്. കെജ്രിവാളിന്റെ ഭാര്യ സുനിതയുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാള്‍ രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണ ഏര്‍പ്പെടുത്താനാണ് നീക്കം. ഇത് ബിജെപി ദില്ലി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
 
അതേസമയം കെജ്രിവാള്‍ ജയിലില്‍ കിടന്നു ഭരണം നിയന്ത്രിക്കുമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. മദ്യനയ കേസില്‍ അരവിന്ദ് കെജരിവാളിനെ ഇഡിയാണ് അറസ്റ്റ് ചെയ്തത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജി വയ്ക്കാന്‍ തയ്യാറല്ലെന്ന് കെജ്രിവാള്‍; കേന്ദ്രം പുറത്താക്കുമോ? കലങ്ങിമറിഞ്ഞ് തലസ്ഥാന രാഷ്ട്രീയം