Youtube Vlogger Arrest: എംഡിഎംഎയും കഞ്ചാവുമായി യുട്യൂബ് വ്‌ളോഗറായ യുവതി പിടിയില്‍

ഏറെ നാളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു

Youtube Vlogger, Arrest, webdunia Malayalam
രേണുക വേണു| Last Modified തിങ്കള്‍, 8 ജനുവരി 2024 (09:49 IST)
Swathi Krishna

Youtube Vlogger Arrest: കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ചു വില്‍പ്പന നടത്തുന്ന യുട്യൂബ് വ്‌ളോഗറായ യുവതി എക്‌സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്ന് 2.78 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :